സെൻ്റ്  മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി
മാവേലിക്കര ഭദ്രാസനം
ശൂരനാട് വടക്ക്, കൊല്ലം – 690561

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ഒരു ദേവാലയമാണ് ശൂരനാട് വടക്ക് സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി.

Sooranad Malankara Church
കൊല്ലം ജില്ലയിൽ പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ശൂരനാടിൻ്റെ മണ്ണിൽ ഭാഗ്യ സ്മരണാർഹനായ ബെനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ 1962 – ൽ ഈ ദൈവാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ വിശ്വാസികളുടെ മാതൃദേവാലയമായ ശൂരനാടിൻ്റെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന സെൻ്റ്  മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ആരാധനയ്ക്കായുള്ള യാത്ര ക്ലേശകരമായതിനാൽ അന്നത്തെ വൈദികരുടെയും അല്മായരുടെയും ആവശ്യം പരിഗണിച്ചു വളരെ കുറച്ചു അംഗങ്ങളുമായ് ശൂരനാടിൻ്റെ ഹൃദയഭാഗത്തു ആരംഭിച്ച സെൻ്റ്  മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി ഇന്ന് ഏകദേശം നൂറോളം കുടുംബങ്ങളുമായി വളർന്നപ്പോൾ പഴയദേവാലയം അപര്യാപ്തമായി, തുടർന്നു 2012 – ൽ ദേവാലയം പുതുക്കി നിർമ്മിക്കുവാൻ ധാരണയായി. മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ തിരുമേനിയാൽ 2018 ആഗസ്റ്റ് മാസം 15 – ാം തിയതി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു നിർമാണം ആരംഭിച്ച ദേവാലയം അതിൻ്റെ നിർമാണ പുരോഗതിയിൽ ആണ്.

ST MARYS MALANKARA CATHOLIC CHURCH

SOORANAD NORTH P.O,

KOLLAM, KERALA, INDIA

      PIN: 690561

ഫാ. ഗീവർഗ്ഗീസ്  നെടിയമലയിൽ

(ഇടവക വികാരി)

സി. റോസ്‌ലി ജോൺ

(ഇടവക മിഷനറി സിസ്റ്റർ)

ഫാ. ബനഡിക്റ്റ് കണിയാൻ്റയ്യത്ത് (O.I.C)

(ഇടവക പട്ടക്കാരൻ)

ഫാ. ജോസ് കോട്ടക്കകത്ത്

(ഇടവക പട്ടക്കാരൻ)